ഹോം » പ്രാദേശികം » കണ്ണൂര്‍ » 

പോലീസ് മര്‍ദ്ദനം: ബിഎംഎസ് പ്രവര്‍ത്തകന്‍ ആശുപത്രിയില്‍

October 16, 2015

തലശ്ശേരി: പോലീസ് സ്റ്റേഷനില്‍ ലോക്കപ്പ് മര്‍ദ്ദനത്തിനിരയായ ഓട്ടോ ഡ്രൈവര്‍ നെഞ്ചിനും പുറംഭാഗത്തും പരിക്കേറ്റ് ആശുപത്രിയിലായി. ബിഎംഎസ് പ്രവര്‍ത്തകനായ തലായി മാക്കൂട്ടത്തെ പൊട്ടന്‍വിട രണ്‍ദീപാണ് (42) തലശ്ശേരിയില്‍ പോലീസ് മര്‍ദ്ദനമേറ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും കസ്റ്റഡിയിലെടുത്ത ശേഷം ജീപ്പിടിച്ചും പോലീസ് സ്റ്റേഷനില്‍ വെച്ചും മൂന്നാംമുറക്കിരയായെന്ന് രണ്‍ദീപ് പറഞ്ഞു. ക്രൂരമായി മര്‍ദ്ദിച്ച ശേഷം കേസെടുത്ത് കോടതിയിലും ഹാജരാക്കി. ജാമ്യത്തിലറങ്ങിയാണ് ആശുപത്രിയില്‍ ചികിത്സതേടിയിരിക്കുന്നത്.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick