ഹോം » ലോകം » 

ഭാരതവും ഇസ്രായേലും തമ്മിലുള്ള ബന്ധം നിസ്സീമം: നെതന്യാഹു

വെബ് ഡെസ്‌ക്
October 16, 2015

Netanyahu-&-Prnabജെറുസലേം: ഭാരതവും ഇസ്രായേലും തമ്മിലുള്ള ബന്ധത്തിന്റെ ഭാവി നിസ്സീമമാണെന്ന് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്.

ഭാരതം വലിയ രാഷ്ട്രമാണ്. ഇസ്രായേല്‍ വളരെ ചെറുതും. എന്നാല്‍ ഇരുരാജ്യങ്ങളും ഒരുമിച്ച് ശാസ്ത്രം, ടെക്‌നോളജി, വാണിജ്യം, സൈബര്‍, കൃഷി, ഊര്‍ജ്ജം, ജലം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ വലിയ കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കുന്നുണ്ടെന്ന് നെതന്യാഹു പറഞ്ഞു. പുതിയ ലോകം വളരെ വേഗം മാറിക്കൊണ്ടിരിക്കുകയാണ്. വൈവിധ്യത്തിലും യോജിപ്പ് കണ്ടെത്താവുന്നതാണ് അഭൂതപൂര്‍വ്വമായ മനുഷ്യചരിത്രം. ഇരുരാജ്യങ്ങളും നവീനമായ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം.

വലുപ്പത്തിലും ജനസംഖ്യയിലും ഭാരതവും ഇസ്രായേലും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. അതേസമയം വ്യക്തമായ സാമ്യങ്ങളും ഇരുരാജ്യങ്ങളും തമ്മിലുണ്ട്. ലോകത്തെ ഏറ്റവും പഴക്കമുള്ള സംസ്‌കാരങ്ങളാണ് ഇരുരാജ്യങ്ങളിലേതും. പരസ്പര സഹകരണത്തിന്റെ പുതിയ അടിത്തറ ഇടുവാന്‍ ഇരുരാഷ്ട്രത്തിനുമാകും. തത്വചിന്തയിലും ജ്ഞാനത്തിലും സാഹിത്യത്തിലും സത്യത്തിലുമാണ് നമ്മള്‍ സംസ്‌കാരങ്ങള്‍  നിര്‍മ്മിക്കുന്നത്. തന്റെ അമ്മാവന്‍ എലിഷ്യ നെതന്യാഹുവിന് ഒരു ഗണിത പ്രൊഫസറായിരുന്നു. അദ്ദേഹം വളരെ ബഹുമാനത്തോടെയാണ് ഭാരത ഗണിതശാസ്ത്രത്തെക്കുറിച്ച് സംസാരിച്ചത്.

നമ്മള്‍ ജൂതന്മാര്‍ക്ക് ഐന്‍സ്റ്റീനുണ്ട്. അദ്ദേഹം ഭൗതികശാസ്ത്രജ്ഞനായിരുന്നു. ഭാരതത്തിന് രാമാനുജനും അതുപോലെ ഗണിത ശാസ്ത്രജ്ഞന്‍മാരും ഭൗതികശാസ്ത്രജ്ഞന്‍മാരുമുണ്ട്. ഭാരതത്തിന്റെ സ്വാതന്ത്ര്യപോരാട്ടത്തെക്കുറിച്ചും അഭിലാഷത്തെക്കുറിച്ചും 1930ല്‍ പ്രധാനമന്ത്രി ഡേവിഡ് ബെന്‍ ഗുറിയന്‍ പറഞ്ഞിരുന്നു. ഭാരതത്തിന്റെ പ്രസിദ്ധകവി ടാഗോറിന് 1913ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുകയും ചെയ്തിരുന്നു. പാലസ്തീന്‍ വിമോചന പ്രസ്ഥാനമാണ് ‘സിയോനിസം’ ലോകസമാധാനത്തിനും നീതിക്കും അടിത്തറയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ടാഗോര്‍ കിഴക്കിന്റെയും പടിഞ്ഞാറിന്റെയും പാലമായി  വര്‍ത്തിച്ചു.

ജനാധിപത്യത്തോടുള്ള പ്രതിജ്ഞാബദ്ധതയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള രണ്ടാമത്തെ ബന്ധമെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രം, ടെക്‌നോളജി, വാണിജ്യം, സൈബര്‍, കൃഷി, ഊര്‍ജ്ജം, ജലം, സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണങ്ങളെക്കുറിച്ചും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും നെതന്യാഹുവും തമ്മില്‍ ചര്‍ച്ച നടത്തി.

ലോകം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick