ഹോം » പ്രാദേശികം » പത്തനംതിട്ട » 

പാമല വ്യവസായപാര്‍ക്കിലെ വൈദ്യുതി മുടക്കം; പ്രതിഷേധിച്ചു

October 16, 2015

കുന്നന്താനം: പാമല വ്യവസായപാര്‍ക്കിലെ മൂന്നുനാള്‍ പി ന്നിട്ട വൈദ്യുതി മുടക്കത്തില്‍ തൊഴിലാളികള്‍ പ്രതിഷേധിച്ചു. ഉത്പാദനം നിലച്ചതിനാ ല്‍ മൂന്നേകാല്‍ കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് ഫാക്ടറി ഉടമകള്‍ പറയുന്നത്.
ചൊവ്വാഴ്ച വൈകീട്ടാണ് മല്ലപ്പള്ളി സബ്‌സ്‌റ്റേഷനില്‍ നിന്ന ഇവിടേക്കുള്ള 11കെ.വി. ലൈന്‍ തകരാറിലായത്. മല്ലപ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിലാണിവിടം. ഓഫീസില്‍ വിവരം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാ ണ് ഇവരുടെ പരാതി. വ്യവസായവകുപ്പിന്റെ തോട്ടപ്പടി വ്യവസായ കേന്ദ്രത്തില്‍ 70 ഫാക്ടറികളും പാമല കിന്‍ഫ്ര പാര്‍ക്കില്‍ 32 സ്ഥാപനങ്ങളും ഉണ്ട്.
വൈദ്യുതിയില്ലാത്തതിനാല്‍ ചൊവ്വാഴ്ച രാത്രിയിലും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൂര്‍ണമായും പ്രവര്‍ത്തനം മുടങ്ങി. ലൈന്‍ നന്നാക്കാത്തതിനാല്‍ 15ലക്ഷം രൂപയെങ്കിലും കെഎസ്ഇബിക്ക് വൈദ്യുതി ചാര്‍ജിനത്തില്‍ നഷ്ടമായതായും ഇവര്‍ പറയുന്നു.
വൈദ്യുതി മുടങ്ങി മൂന്നാം ദിവസമായ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് പ്രശ്‌നം പരിഹരിച്ചത്. വ്യവസായകേന്ദ്രത്തില്‍ ചേര്‍ന്ന പ്രതിഷേധയോഗം എസ്.വി.സുബിന്‍ ഉദ്ഘാടനം ചെയ്തു. ചെറുകിട വ്യവസായ അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ബെന്നി പാറേല്‍, ജില്ലാ പ്രസിഡന്റ് ശരത് ബാബു, സെക്രട്ടറി സണ്ണി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

പത്തനംതിട്ട - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick