ഹോം » പ്രാദേശികം » പത്തനംതിട്ട » 

സഹോദരിമാര്‍ തമ്മില്‍ മത്സരം

October 17, 2015

അടൂര്‍: സഹോദരിമാര്‍ ഒരേവാര്‍ഡില്‍ എതിരാളികളായി മത്സരിക്കും. ഏനാദിമംഗലം പഞ്ചായത്തിലെ നാലാംവാര്‍ഡിലാണ് സഹോദരിമാര്‍ അങ്കംകുറിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി സാവിത്രിയമ്മയും, അനുജത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വത്സലകുമാരിയും തമ്മിലാണ് മത്സരം. അടൂര്‍ നഗരസഭയിലെ 28-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സൂസി ജോസഫ് മത്സരിക്കുമ്പോള്‍ സഹോദരി ആനിക്കുട്ടി സ്വതന്ത്രയായി മത്സരരംഗത്തുണ്ട്.

പത്തനംതിട്ട - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick