ഹോം » പ്രാദേശികം » പത്തനംതിട്ട » 

ടാഫിക്ക് സിഗ്നലും, ഹൈമാസ്റ്റ് ലൈറ്റും പ്രവര്‍ത്തന രഹിതം സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ അപകടസാധ്യതയേറുന്നു

October 16, 2015

പത്തനംതിട്ട: നഗരത്തില്‍ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിലെ ട്രാഫിക്ക് സിഗ്നല്‍ തകരാറിലായതിന് പുറമേ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കാത്തതും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഏറെ തിരക്കുള്ള ടി.കെ റോഡ് കടന്നുപോകുന്ന സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ ട്രാഫിക്ക് സിഗ്നല്‍ തകരാറിലായത് രണ്ടുമാസം മുമ്പാണ്. അന്ന് മിന്നലേറ്റാണ് ഇതിന് കേടുപാടുകള്‍ സംഭവിച്ചത്. എന്നാല്‍ ഇതുപരിഹരിച്ചെങ്കിലും ബാറ്ററിമാറ്റി സ്ഥാപിക്കാത്തതാണ് സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തന രഹിതമായി തുടരാന്‍ കാരണം. ബാറ്ററി മാറ്റിസ്ഥാപിക്കേണ്ടചുമതല കെല്‍ട്രോണിനാണ്. ഏറെ തിരക്കുള്ള ഇവിടെ അപകടങ്ങളും തുടര്‍ക്കഥകളാകുന്നുണ്ട്. സ്‌കൂള്‍കുട്ടികളടക്കമുള്ളവര്‍ കടന്നുപോകുന്നതിനാല്‍ ഒന്നിലധികം പോലീസിനെ ഇവിടെ നിയോഗിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും ഒരാള്‍ മാത്രമാണ് ഇവിടെ സേവനത്തിനുള്ളത്.
ഹൈമാസ്റ്റ് ലൈറ്റ് കൂടി കണ്ണടച്ചതോടെ രാത്രിയില്‍ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍ കൂരിരുട്ടിലാണ്. കാല്‍നടയാത്രക്കാരേയും വ്യാപാരികളടക്കമുള്ളവരേയും ഇത് ബാധിക്കുന്നുണ്ട്.

പത്തനംതിട്ട - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick