ഹോം » പ്രാദേശികം » ഇടുക്കി » 

ഹൈറേഞ്ചില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം; ലോറേഞ്ചില്‍ ഭാഗികം

October 16, 2015

hartalതൊടുപുഴ/കട്ടപ്പന: പട്ടയ പ്രശ്‌നത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണ സമിതി ആഹ്വാനം ചെയ്യത ഹര്‍ത്താല്‍ ഹൈറേഞ്ചില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം ലോറേഞ്ചില്‍ ഭാഗികം. ഇന്നലെ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയായിരുന്നു ഹര്‍ത്താല്‍. ലോറേഞ്ച് മേഖലയായ തൊടുപുഴ, ഉടുമ്പന്നൂര്‍, വണ്ണപ്പുറം, മൂലമറ്റം എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ ഭാഗീകമായിരുന്നു.
ഇവിടങ്ങളില്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങി, തൊടുപുഴ കെഎസ്എആര്‍ടിസി ഡിപ്പോയില്‍ നിന്നും മറ്റു ജില്ലകളിലേയ്ക്ക് സര്‍വ്വീസുകള്‍ നടന്നു. ഹൈറേഞ്ച് മേഖലയായ കട്ടപ്പന, ചെറുതോണി, അടിമാലി, നെടുങ്കണ്ടം, പീരുമേട്, ദേവികുളം തുടങ്ങിയ ഇടങ്ങളില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. ജില്ലയില്‍ കെഎസ്എആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വ്വീസ് നടത്തിയില്ല.

ഇടുക്കി - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick