ഹോം » കേരളം » 

സിയാല്‍ ടെര്‍മിനല്‍: എംഇപി കരാര്‍ സ്റ്റെര്‍ലിങ്ങ് ആന്‍ഡ് വിത്സണ്

വെബ് ഡെസ്‌ക്
October 16, 2015

nedumbaseryകൊച്ചി: നെടുമ്പാശ്ശേരിയിലെ പുതിയ ഇന്റര്‍നാഷണല്‍ ടെര്‍മിനലിന്റെ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, പബ്ലിക് ഹെല്‍ത്ത് സിസ്റ്റം കോണ്‍ട്രാക്ട്, സ്റ്റെര്‍ലിങ്ങ് ആന്‍ഡ് വിത്സണ് ലഭിച്ചു. പ്രമുഖ എംഇപി കമ്പനിയായ ഷപോര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ ഭാഗമാണ് സ്റ്റെര്‍ലിങ്ങ് ആന്‍ഡ് വിത്സണ്‍.

രാജ്യത്തെ പ്രഥമ ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമായ സിയാല്‍, യാത്രക്കാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ നാലാമത്തെ വലിയ വിമാനത്താവളമാണ്. എച്ച്ടി, എല്‍ടി ഉള്‍പ്പെടെയുള്ള ഇലക്ട്രിക്കല്‍ ഇന്‍സ്റ്റലേഷന്‍ ജോലികള്‍, എയര്‍കണ്ടീഷണിംഗ്, ഫയര്‍ പ്രൊട്ടക്ഷന്‍, ബില്‍ഡിംഗ് മാനേജ്‌മെന്റ് സിസ്റ്റം, പ്ലംബിംഗ്, വെര്‍ട്ടിക്കല്‍ ആന്‍ഡ് ഹോറിസോണ്ടല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റം എന്നിവയാണ് കരാറില്‍ ഉള്ളത്.

അറ്റകുറ്റപ്പണികളും ഇതില്‍ ഉള്‍പ്പെടും. 18 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് പ്രസന്ന സരാംബാലെ പറഞ്ഞു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick