ഹോം » പ്രാദേശികം » എറണാകുളം » 

ശ്രീനാരായണപ്രസ്ഥാനങ്ങളെ അവഹേളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കണം: ശശികല ടീച്ചര്‍

October 16, 2015

sasikala]
ആലുവ: ഗുരുദേവ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്ന ശ്രീനാരായണ പ്രസ്ഥാനങ്ങളേയും നേതാക്കളേയും അധിക്ഷേപിക്കുന്ന ഇടത് വലത് മുന്നണികള്‍ക്കെതിരെ പ്രതികരിക്കാന്‍ തിരഞ്ഞെടുപ്പ് ഉപയോഗിക്കണമെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര്‍ പറഞ്ഞു.
ആലുവ നൊച്ചിമ പോട്ടച്ചിറ കുളം സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെ പറ്റിയുള്ള അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്നും അവര്‍ ആരോപിച്ചു. അഞ്ച് കൊല്ലം മിണ്ടാതിരുന്ന എല്‍ഡിഎഫിന്റെ ആഭ്യന്തര മന്ത്രി ഇപ്പോള്‍ അന്വേഷണം വേണമെന്ന ആവശ്യപ്പെടുന്നത് പരിഹാസ്യമാണെന്നും അവര്‍ ആരോപിച്ചു. ഹിന്ദു രക്ഷാ നിധി മൈക്രോ നാരായണനും അനില്‍കുമാര്‍ പിഷാരത്തും ശശികല ടീച്ചര്‍ക്ക് കൈമാറി. എം.കെ. അയ്യപ്പന്‍, പ്രദീപ് പെരുമ്പടന്ന, ശശിധരന്‍ ശ്രീവത്സം, കെ.പി. സുരേഷ്, എം.എന്‍. ഗോപി, എം.സി. ഉണ്ണി, എം.വി. കവിദാസ്, ലിജിന്‍ കുമാര്‍, കൃഷ്ണന്‍ക്കുട്ടി, ടി.എസ്. സത്യന്‍, ജിബു എന്നിവര്‍ സംസാരിച്ചു.

എറണാകുളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick