ഹോം » കേരളം » 

സ്വര്‍ണ്ണക്കടത്ത് പ്രതികള്‍ക്കെതിരെ കോഫെപോസ

October 17, 2015

കൊച്ചി: മൂവാറ്റുപുഴയിലെ ജ്വല്ലറിയുടമയും എമിഗ്രേഷന്‍ വിഭാഗത്തിലെ പോലീസുകാരനും ഉള്‍പ്പെടെ നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ ഒമ്പത് പ്രതികള്‍ക്കെതിരെ കോഫേപോസ ചുമത്തി. ജ്വല്ലറിയുടമ നൗഷാദ്, ഡിപിന്‍ സ്‌കറിയ, സിവില്‍ പോലീസ് ഓഫീസറായ ജാബിന്‍ കെ.ബഷീര്‍, ജാബിന്റെ പിതാവ്, സഹോദരന്‍ തുടങ്ങിയവര്‍ കേസില്‍ പ്രതികളാണ്. കോഫേപോസ ചുമത്തിയതോടെ ഒരുവര്‍ഷം ഇവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാം.

നെടുമ്പാശേരി വിമാനത്താവളം വഴി പല തവണകളായി 200 കിലോയോളം സ്വര്‍ണം കടത്തി സംസ്ഥാനത്തെ വിവിധ ജ്വല്ലറികള്‍ക്കു വില്‍പ്പന നടത്തിയെന്നാണ് കേസ്. ഇതുവഴി കോടിക്കണക്കിന് രൂപ ഈ സംഘം അനധികൃതമായി സമ്പാദിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Related News from Archive
Editor's Pick