ഹോം » കേരളം » 

സിസ്റ്റര്‍ വല്‍സ കൊലക്കേസ്; 16 പേര്‍ക്ക് ജീവപര്യന്തം

October 17, 2015
സിസ്റ്റര്‍ വല്‍സാ ജോവാന്‍

സിസ്റ്റര്‍ വല്‍സാ ജോവാന്‍

പക്കൂര്‍: കൊച്ചി സ്വദേശി സിസ്റ്റര്‍ വല്‍സാ ജോവാനെ ഢാര്‍ഖണ്ഡില്‍ വധിച്ച കേസില്‍ പതിനാറു പ്രതികള്‍ക്കും ജീവപര്യന്തം തടവ്. നാലു വര്‍ഷം മുന്‍പായിരുന്നു കൊലപാതകം. ജില്ലാ സെഷന്‍സ് ജഡ്ജി ഓംപ്രകാശ് ശ്രീവാസ്തവയുടേതാണ് ഉത്തരവ്.

2011 നവംബര്‍ പതിനഞ്ചിന് അര്‍ദ്ധരാത്രിയിലാണ് പക്കൂറിനടുത്ത് അമ്രപദ പോലീസ് സ്‌റ്റേഷന്റെ പരിധിയിലുള്ള കദല്‍ദീ ഗ്രാമത്തിലെ താമസസ്ഥലത്തു വച്ച് സിസ്റ്റര്‍ വല്‍സയെ അക്രമികള്‍ വധിച്ചത്. കല്‍ക്കരി ഖനിമാഫിയായിരുന്നു സംഭവത്തിനു പിന്നില്‍. നാട്ടുകാരെ സംഘടിപ്പിച്ച് മാഫിയക്ക് എതിരെ തിരിഞ്ഞതാണ് അവരെ പ്രകോപിപ്പിച്ചത്. കൊച്ചി വാഴക്കാല സ്വദേശിനിയാണ് സിസ്റ്റര്‍.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick