ഹോം » കേരളം » 

കേരള വനവാസി കായികമത്സരം നാളെ

October 17, 2015

പാലക്കാട്: കേരള വനവാസി വികാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സംസ്ഥാന കായികമത്സരം 18ന് രാവിലെ 9ന് കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളില്‍ അന്താരാഷ്ട്ര അത്‌ലറ്റ് സി.ഹരിദാസ് ഉദ്ഘാടനം ചെയ്യുമെന്ന് ജനറല്‍ കണ്‍വീനര്‍ എം. കൃഷ്ണകുമാര്‍ അറിയിച്ചു.

മത്സരങ്ങളില്‍ വിജയിക്കുന്നവരെ ഡിസംബര്‍ 25ന് റാഞ്ചിയില്‍ നടക്കുന്ന ദേശീയ കായിക മത്സരത്തില്‍ പങ്കെടുപ്പിക്കുമെന്ന് വനവാസിവികാസ കേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശി അറിയിച്ചു. വിജയികള്‍ക്ക് ഭാരതീയ വിദ്യാനികേതന്‍ ദക്ഷിണ ക്ഷേത്രീയ കാര്യദര്‍ശി എന്‍.സി.ടി. രാജഗോപാല്‍ സമ്മാനം വിതരണം ചെയ്യും.

യോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ യു.പി. രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. എം.രാജേന്ദ്രന്‍, കെ.പി.ഹരിഹരനുണ്ണി, കെ.രാമകൃഷ്ണന്‍, കെ.സി.രാധാകൃഷ്ണന്‍, കെ.കുമാരന്‍, എം.ജി.രാജേന്ദ്രന്‍, സി. ഗമേശന്‍, കെ.രാമചന്ദ്രന്‍, ടി.പി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick