ഹോം » വിചാരം » മുഖലക്ഷണം

ഇതാണ് കപട കള്ള മതേതരത്തം

October 17, 2015

facebook-logoപറയാതെ വയ്യ. ഭാരതീയ ജനതാ പാര്‍ട്ടിയെ വര്‍ഗീയമെന്നു വിശേഷിപ്പിച്ചുകൊണ്ട്, ചിന്തിക്കാന്‍ കഴിയാത്ത മലയാളി മനസുകളില്‍ ചേക്കേറിയ ഇടതു വലതു മുന്നണികള്‍ പച്ചയായ വര്‍ഗീയ നടപടികള്‍ കൈക്കൊള്ളുന്ന മുസ്ലിം ലീഗിനെയും കുരിശിന്റെ വഴിയെ പോകുന്ന മാണി കോണ്‍ഗ്രസിനെയും തള്ളിപ്പറയാന്‍ തയ്യാറാകാത്തതെന്തെന്നു അല്‍പമെങ്കിലും ചിന്തിക്കാന്‍ ശേഷിയുള്ളവര്‍ മനസ്സിലാക്കണം.

വെറും അധികാരമോഹം മാത്രമല്ല. അതില്‍ക്കൂടി ലഭിക്കുന്ന അഴിമതിപ്പണത്തില്‍ നോട്ടമിട്ടുള്ള അത്യാഗ്രഹം മാത്രമാണ് ഇരുമുന്നണികളെയും നയിക്കുന്നത്. അതിനുവേണ്ടി അവര്‍ എന്ത് നീചപ്രവൃത്തികള്‍ക്കും കൂട്ടുനില്‍ക്കുന്നു. അതില്‍ നിന്നും ലഭിക്കുന്ന ചില്ലിത്തുട്ടുകള്‍ക്ക് കൊടുക്കുന്ന മൂല്യം പോലും പൊതുജനത്തിന് ഇവര്‍ നല്‍കുന്നില്ല. സംശുദ്ധ രാഷ്ട്രീയം എന്നത് ഇരുമുന്നണികള്‍ക്കും ഇനി അപ്രാപ്യമാണ്.

അഴിമതി  സ്വജനപക്ഷപാത രാഷ്ട്രീയത്തില്‍ നിന്നും മോചനമെന്നത് ഇരുമുന്നണികള്‍ക്കും സ്വപ്‌നത്തില്‍പോലും ചിന്തിക്കാന്‍ കഴിയില്ല. കേരളത്തില്‍ മതേതരത്വവും മനുഷ്യാവകാശങ്ങളും പറഞ്ഞ് പെയ്ഡ് മീഡിയയില്‍ കൈയടി മേടിക്കുന്ന കപട മതേതര സുഹൃത്തുക്കള്‍ അന്താരാഷ്ട്ര തലത്തില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യങ്ങളെ പിന്തുണക്കുന്നത്തില്‍ കോള്‍മയില്‍ കൊള്ളുന്നവരാണ്. ഇതാണ് കപട കള്ള മതേതരത്തം.

ബിജു ശിവദാസ്‌

Related News from Archive
Editor's Pick