ഹോം » ഭാരതം » 

ബീഹാര്‍: മാവോയിസ്റ്റ് ഭീഷണി തള്ളി; 55 ശതമാനം പോളിങ്

വെബ് ഡെസ്‌ക്
October 16, 2015

voteപാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ മാവോയിസ്റ്റ് ഭീഷണി തള്ളി ലക്ഷങ്ങള്‍ വോട്ട് ചെയ്തു. 32 മണ്ഡലങ്ങൡലാണ് ഇന്നലെ പോളിങ് നടന്നത്.
അവയില്‍ 23 എണ്ണവും ശക്തമായ മാവോയിസ്റ്റ് സാന്നിധ്യമുള്ളവയാണ്. 55 ശതമാനമാണ് പോളിങ്. ആദ്യ ഘട്ടത്തില്‍ ഇത് 57 ശതമാനമായിരുന്നു.

വോട്ടെടുടുപ്പ് പൊതുവേ സമാധാനപരവുമായിരുന്നു.  മാവോയിസ്റ്റ് ശക്തിദുര്‍ഗങ്ങളായ പതിനൊന്ന് മണ്ഡലങ്ങളില്‍ മൂന്നു മണിക്ക് പോളിങ് അവസാനിച്ചു. ഇവിടങ്ങളിലും കനത്ത പോളിങ് തന്നെയാണ് നടന്നത്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന മിക്ക മണ്ഡലങ്ങളിലും മൂന്നു മൂന്നു മണിക്കു മുന്‍പേ 50 ശതമാനം പേരും വോട്ടു ചെയ്തു. ആദ്യ ഘട്ടത്തിലേതു പോലെ സ്ത്രീകളാണ് രണ്ടാം ഘട്ടത്തിലും കൂടുതല്‍ വോട്ട് ചെയ്യാന്‍ എത്തിയത്.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick