ഹോം » പ്രാദേശികം » തിരുവനന്തപുരം » 

ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് സ്വാഗതസംഘം രൂപീകരിച്ചു

October 17, 2015

തിരുവനന്തപുരം: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് 20-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ജനുവരി 30, 31 തീയതികളില്‍ തിരുവനന്തപുരത്ത് വിജെടി ഹാളിലാണ് സമ്മേളനം. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍, ഒ. രാജഗോപാല്‍ എന്നിവരെ സ്വാഗതസംഘം ക്ഷാധികാരികളായും ചെയര്‍മാനായി വി. ശാന്താറാമിനെയും തെരഞ്ഞെടുത്തു. സംസ്‌കൃതി ഭവനില്‍ ചേര്‍ന്ന സ്വാഗതസംഘം യോഗ് ഫെറ്റോ ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍ ഉദ്ഘാടം ചെയ്തു. വി. ശാന്താറാം മുഖ്യപ്രഭാഷണം നടത്തി. കെജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍. സോമന്‍ അധ്യക്ഷത വഹിച്ചു. ജിഇഎന്‍സി പ്രസിഡന്റ് സി.മന്മഥന്‍പിള്ള, പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ പ്രസിഡന്റ് കെ.സുധാകരന്‍ നായര്‍, സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് പ്രസിഡന്റ് എസ്. ചന്ദ്രചൂഢന്‍, നാഷണല്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാസെക്രട്ടറി കെ. ജയകുമാര്‍, എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ജയപ്രകാശ്, സേവാഭാരതി ജില്ലാ സെക്രട്ടറി ഡി. വിജയന്‍, ബി.മനു, പി.അയ്യപ്പന്‍, കമലാസനന്‍ കാര്യാട്ട്, ബി. ഹരിദാസ് എന്നിവര്‍ സംസാരിച്ചു.

Related News from Archive
Editor's Pick