ഹോം » കേരളം » 

കുട്ടിക്കടത്ത്: അന്വേഷണത്തെ ഭയക്കുന്നതെന്തിനെന്ന് കോടതി

വെബ് ഡെസ്‌ക്
October 16, 2015

kuttikkadathu2ന്യൂദല്‍ഹി: കുട്ടിക്കടത്ത് കേസില്‍ സിബിഐ അന്വേഷണത്തെ കേരള സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന് സുപ്രീംകോടതി ചോദിച്ചു. ബാലനീതി നിയമം നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും കേസിലെ സിബിഐ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നും കോടതി വ്യക്തമാക്കി. കുട്ടിക്കടത്ത് കേസില്‍ കോഴിക്കോട്ടെ അനാഥാലയങ്ങളെ സംരക്ഷിക്കാനായി ശ്രമിച്ച സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയാണ് സുപ്രീംകോടതി നിലപാട്.

സിബിഐയുടെ അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ ഭയക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. ബാലനീതി നിയമപ്രകാരം എല്ലാ അനാഥാലയങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ഇതു നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയിട്ടുണ്ട്. കുട്ടിക്കടത്ത് സംഭവം ഗുരുതരമായ പ്രശ്‌നമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. കുട്ടിക്കടത്ത് കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ട കേരളാ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കുട്ടിക്കടത്ത് സംഭവത്തിന് അന്തര്‍സംസ്ഥാന ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഉത്തരവ്.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick