ഹോം » ലോകം » 

സൌദിയില്‍ ഷിയാ പള്ളിയില്‍ ഭീകരാക്രമണം; 5 പേര്‍ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്
October 17, 2015

soudiറിയാദ്: കിഴക്കന്‍ സൗദിയില്‍ ഷിയാ പള്ളിയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച സയിഹതിലാണ് ആക്രമണം ഉണ്ടായത്. ഷിയാ സമുദായത്തിന്റെ ആചാരപരിപാടിയായ അഷൂരയ്ക്കിടെയാണ് ആക്രമണം.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ പൗത്രന്‍ ഹുസൈന്റെ രക്തസാക്ഷിത്വ ദിനമാണ് ഷിയാകള്‍ അഷൂരയായി ആചരിയ്ക്കുന്നത്. പള്ളിയില്‍ പ്രഭാഷണം നടക്കുമ്പോള്‍ അക്രമികള്‍ ഹാളിനുള്ളിലേക്ക് കടന്ന് വെടിവയ്ക്കുകയായിരുന്നു. പോലീസ് നടത്തിയ വെടിവയ്പില്‍ ആക്രമണകാരികളിലൊരാളും കൊല്ലപ്പെട്ടു. രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന സംഘം ഏറ്റെടുത്തു.

മുഹമ്മദിന്റെ നാട്ടില്‍ അവിശ്വാസികളെ ജീവിയ്ക്കാനനുവദിയ്ക്കില്ലെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ബഹ്റിന്‍ എന്നറിയപ്പെടുന്ന സംഘം വ്യക്തമാക്കി. ഒരാളാണ് വെടിവയ്പ്പ് നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇയാളെ പോലീസ് വധിച്ചു.

Related News from Archive
Editor's Pick