ഹോം » ഭാരതം » 

ആന്ധ്രാപ്രദേശില്‍ വാഹനാപകടം; 13 മരണം

വെബ് ഡെസ്‌ക്
October 17, 2015

andra-accidentഓംഗോള്‍: ആന്ധ്രാപ്രദേശില്‍ വാഹനാപകടത്തില്‍ മൂന്ന് കുട്ടികളടക്കം 13 പേര്‍ മരിച്ചു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഓംഗോളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രകാശം ജില്ലയില്‍ കണ്ടുകൂരില്‍ വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന മിനി ട്രക്കും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ട്രക്കിലുണ്ടായിരുന്നവരാണ് മരിച്ചത്. അപകടത്തിനു പിന്നാലെ ബസ് തീപിടിച്ചു. നാല്‍പ്പത് യാത്രക്കാരാണ് ലോറിയിലുണ്ടായിരുന്നത്. കൂട്ടിയിടിയെ തുടര്‍ന്ന് ബസിന് തീ പിടിച്ചു. ബസില്‍ യാത്രക്കാരുണ്ടായിരുന്നില്ല. ഡ്രൈവറും സഹായിയും രക്ഷപ്പെട്ടിരുന്നു.

അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick