ഹോം » പ്രാദേശികം » കോഴിക്കോട് » 

മുക്കത്ത് ആരോഗ്യ വകുപ്പിന്റെ പരിശോധന: 10 കച്ചവട സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

October 17, 2015

മുക്കം: സേഫ് കേരളാ പദ്ധതിയുടെ ഭാഗമായി മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുക്കത്ത് ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി.മാര്‍ക്കറ്റ്, ബസ്റ്റാന്റ് പരിസരം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്നു വെന്ന് കണ്ടെത്തിയ 10 കച്ചവട സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നതിനു പുറമെ ലൈസന്‍സില്ലാതെയും ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെയുമാണ് പല കടകളും പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി.അവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തി പൊതു ജനാരോഗ്യപ്രദവും സുരക്ഷിതവുമായ രീതിയില്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് നോട്ടീസ് നല്‍കിയ സ്ഥാപനങ്ങള്‍ക്ക് 10 ദിവസം സമയം അനുവദിച്ചു.ഫുട്പാത്തുകള്‍ കയ്യേറിയുള്ള കച്ചവടങ്ങള്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ധേശം നല്‍കി. ബസ്റ്റാന്റില്‍ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന മൂത്രപ്പുരയ്ക്കും നോട്ടീസ് നല്‍കി.കൂടാതെ പുകയില വിരുദ്ധ ബോര്‍ഡുകള്‍ എല്ലാ സ്ഥാപനങ്ങളിലും സ്ഥാപിക്കണമെന്നും ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കോട്പ നിയമ പ്രകാരം പിഴ ഈടാക്കുന്നതാണെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മുക്കം സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.ആലിക്കുട്ടി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.പി.അബ്ദുള്ള, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.കെ.നാസര്‍, ആരോഗ്യ പ്രവര്‍ത്തകരായ സജിത്, ശൈലേന്ദ്രന്‍,ഗോപകുമാര്‍, ഗ്രേസി എന്നിവര്‍ നേതൃത്വം നല്‍കി.

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick