ഹോം » പ്രാദേശികം » കോഴിക്കോട് » 

സ്വശ്രയ ഭാരത് പ്രദര്‍ശനത്തില്‍ ലോക ക്ലാസിക് ശാസ്ത്ര സിനിമകള്‍

October 17, 2015

കോഴിക്കോട്: സ്വാശ്രയ ഭാരത് എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സയന്‍സ് ഫിലിം ഫെസ്റ്റിവലിനു തുടക്കമായി. ഗ്രാവിറ്റി, ഇന്റര്‍ സ്ട്രല്ലാര്‍, എഡ്ജ് ഓഫ് ടുമോറോ തുടങ്ങി ആറുചിത്രങ്ങള്‍ ആദ്യ ദിനമായ ഇന്നലെ പ്രദര്‍ശിപ്പിച്ചു.
ഇന്‍സെപ്ഷന്‍, ഗാര്‍ഡിയന്‍സ് ഓഫ് ദ ഗാലക്‌സി, ടെര്‍മിനേറ്റര്‍, ദ ടൈം മെഷീന്‍ തുടങ്ങിയ ലോക ക്ലാസിക് ശാസ്ത്ര സിനിമകള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രദര്‍ശനത്തിലുണ്ടാകും. പ്രദര്‍ശനത്തെ തുടര്‍ന്ന് സിനിമാ ചര്‍ച്ചകളും സംഘടിപ്പിക്കും.
ഒക്ടോബര്‍ 16 മുതല്‍ 20 വരെ നടക്കുന്ന ഫിലിം ഫെസ്റ്റ് പ്രധാനമായും വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചാണ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
ശാസ്ത്ര സാങ്കേതിക രംഗത്തെ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ സ്വദേശീ ശാസ്ത്ര പ്രസ്ഥാനത്തിന്റെയും, ഭാരതീയ സൂഗന്ധവിള ഗവേഷണ സ്ഥാപനത്തിന്റെയും നേതൃത്വത്തില്‍ കോഴിക്കോട് സ്വപ്‌ന നഗരിയില്‍ സ്വശ്രയഭാരത് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. പ്രദര്‍ശനം രാവിലെ 9.30 മുതല്‍ രാത്രി 8 വരെയാണ്.

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick