ഹോം » പ്രാദേശികം » കോഴിക്കോട് » 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

October 17, 2015

വടകര: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. ഏറാമല ആദിയൂരില്‍ അഞ്ചാം വാര്‍ഡില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് സുബിന്‍ എന്ന പ്രവര്‍ത്തകനെ എടച്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഓര്‍ക്കാട്ടേരി ടൗണില്‍ ബിജെപി പ്രകടനത്തില്‍ പങ്കെടുത്ത കേസിലാണ് സുബിനെ അറസ്റ്റ് ചെയ്തത്. ബിജെപിക്ക് മുന്‍തൂക്കമുള്ള ആദിയൂര്‍ വാര്‍ഡില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ അലങ്കോലപ്പെടുത്താന്‍ ലീഗ് സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അറസ്റ്റെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. സുബിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സ്ത്രീകളടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍ എടച്ചേരി പോലീസ് സ്റ്റേഷന്‍ രാത്രി വൈകിയും ഉപരോധിച്ചു,

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick