ഹോം » പ്രാദേശികം » കോഴിക്കോട് » 

കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി ; 70 കുടുംബങ്ങള്‍ രാജിവച്ചു

October 17, 2015

പേരാമ്പ്ര: സ്ഥാനാര്‍ ത്ഥി നിര്‍ണ്ണയത്തില്‍ യൂത്ത് കോണ്‍ഗ്രസ്സുകാരെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ചക്കിട്ടപാറയില്‍ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി. 70 ഓളം കുടുംബങ്ങള്‍ രാജിവെച്ച് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ ചേര്‍ന്നതായി മണ്ഡലം വൈസ് പ്രസിഡന്റ് മിഥുന്‍ ടി കാപ്പന്‍ പാലുവെള്ളപ്ലാക്കല്‍ കെ.ടി.ജിബിന്‍ എബിന്‍ ജോണ്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചക്കിട്ടപാറ 11-ാം വാര്‍ഡില്‍ കെട്ടി ജിബില്‍ യുഡിഎഫ് റിബലായി മത്സരിക്കുമെന്നും അവര്‍ അറിയിച്ചു.ചക്കിട്ടപാറ സ്വദേശിയായ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറി പി.ജെ.തോമസിന്റെ ഏകാധിപത്യ ശൈലി പഞ്ചായത്തില്‍ യുഡിഎഫിന്റെ സാദ്ധ്യത തകര്‍ക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി.
സിപിഎമ്മുമായുള്ള സംഘര്‍ഷങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്സുകാരെ ചാവേറുകളാക്കുക മാത്രമാണ് കോണ്‍ഗ്രസ്സിന്റെ പണിയെന്നും ഇവര്‍ വ്യക്തമാക്കി ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ മത്സരിയ്ക്കുന്ന വാര്‍ഡില്‍ യുഡിഎഫ് റിബല്‍ സ്ഥാനാര്‍ത്ഥിയായ ജേക്കബ് വിഭാഗം രംഗത്തെത്തിയത് ഇടത് വലത് മുന്നണികള്‍ തമ്മിലുള്ള ഒത്ത് തീര്‍പ്പ് രാഷ്ട്രീയമാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick