ഹോം » പ്രാദേശികം » കൊല്ലം » 

പ്രതിജ്ഞയെടുത്ത് കുട്ടിക്കൂട്ടം

October 17, 2015

കരുനാഗപ്പള്ളി: ഇനിയും അവശേഷിക്കുന്ന നെല്‍വയലുകളുടേയും തണ്ണീര്‍ തടങ്ങളുടേയും സംരക്ഷണത്തിന് പ്രതിജ്ഞയെടുത്ത് കുട്ടിക്കൂട്ടം. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ചെറിയഴീക്കല്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളും കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച വയല്‍ രക്ഷാസംഗമത്തോടനുബന്ധിച്ചാണ് കുട്ടിക്കൂട്ടം സംഘടിപ്പിച്ചത്. സംഗമം സുമന്‍ജിത്ത്മിഷ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എസ്. ഹരിമോന്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസട്രസ് എല്‍.മിനി, സീനിയര്‍ അസിസ്റ്റന്റ് പ്രമോദ്, കണ്‍വീനര്‍ ഷാഹിര്‍ വീവീസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വിളയില്‍ ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.

Related News from Archive
Editor's Pick