ഹോം » പ്രാദേശികം » കൊല്ലം » 

പൊതുസ്ഥലങ്ങളില്‍ ആരോഗ്യവകുപ്പ് ഉദേ്യാഗസ്ഥര്‍ പരിശോധന നടത്തി

October 17, 2015

കൊല്ലം: സുരക്ഷിത കേരളം പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്റുകള്‍ തുടങ്ങി 1003 പൊതുസ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം നടപടി സ്വീകരിച്ചു. മാര്‍ക്കറ്റുകള്‍, കടകള്‍, പൊതുടോയ്‌ലറ്റു നടത്തിപ്പുകാര്‍ ഉള്‍പ്പടെ 117 പേര്‍ക്ക് നോട്ടീസ് നല്‍കി. 19 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ശുപാര്‍ശ ചെയ്തു. കൊല്ലം കെഎസ്ആര്‍ടി ബസ് സ്റ്റാന്റിലെ വെള്ളവും പള്ളിത്തോട്ടം ഐസ് പ്ലാന്റില്‍ നിന്നുള്ള വെള്ളവും കുപ്പിസോഡകളിലെ സാമ്പിളും പരിശോധക്കായി എടുത്തു. പരിശോധനകള്‍ക്ക് ഡോ.വി.വി.ഷേര്‍ളി, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.സന്ധ്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കൊല്ലം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick