ഹോം » പ്രാദേശികം » കൊല്ലം » 

വാര്‍ഡ് തിരിച്ചുപിടിക്കാന്‍ ദീപാസുനില്‍

October 17, 2015

deepa sunil
കൊട്ടാരക്കര: മൈലം പഞ്ചായത്തിലെ പള്ളിക്കല്‍ 17 വാര്‍ഡ് തിരിച്ചുപിടിക്കാന്‍ ബിജെപി ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത് ബാലഗോകുലത്തിലൂടെ വളര്‍ന്ന് വന്ന ദീപാസുനിലിനെയാണ്. ആര്‍ടി ഏജന്റും ജനകീയ നേതാവുമായ ദീപയിലൂടെ കഴിഞ്ഞതവണ നിസാരവോട്ടുകള്‍ക്ക് നഷ്ടമായ വാര്‍ഡ് തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന ഉത്തമവിശ്വാസത്തിലാണ് പാര്‍ട്ടി. ഒപ്പം മൈലം പഞ്ചായത്തിന്റ ഭരണവും. പഞ്ചായത്ത് പിടിക്കാന്‍ മിഷന്‍ 12 എന്ന ദൗത്യവുമായി നീങ്ങുന്ന പാര്‍ട്ടി ഇത്തവണ എല്ലാവാര്‍ഡിലും പരിചയസമ്പന്നരായ ജനകീയ മുഖങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
പഞ്ചായത്തിന്റ വികസനമുരടിപ്പിനും സാധാരണക്കാരന്റെ ആശ്രയമായിരുന്ന താമരക്കുടി ബാങ്കില്‍ കോടികളുടെ അഴിമതി നടത്തി നിക്ഷേപകരെ കബളിപ്പിച്ചതിനും ഭരണകക്ഷിയായ സിപിഎം മറുപടി പറയാന്‍ ഇപ്പോള്‍ വിയര്‍ക്കുകയാണ്. ബാങ്കിന്റെ മുന്‍പ്രസിഡന്റ് ഉള്‍പ്പട്ട ഈ വാര്‍ഡിലാകും ഇതിന്റെ മാറ്റുരക്കുക. പ്രത്യേകിച്ചും കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ ബാങ്ക് പ്രസിഡന്റിന്റെ അടുത്ത ബന്ധുവിനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയതോടെ.

Related News from Archive
Editor's Pick