ഹോം » പ്രാദേശികം » കൊല്ലം » 

120 നാമനിര്‍ദ്ദേശപത്രികകള്‍ തള്ളി

October 17, 2015

കൊല്ലം: കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലേക്ക് നല്‍കിയ 120 നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളി. കഴിഞ്ഞദിവസം നടന്ന സൂക്ഷ്മ പരിശോധനയിലാണ് തെറ്റായ രേഖകള്‍ നല്‍കി സമര്‍പ്പിച്ച പത്രികള്‍ തള്ളിയത്. കോര്‍പ്പറേഷനില്‍ 536 പേരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നത് എന്നാല്‍ 416 പേരുടെ പത്രിക മാത്രമാണ് അധികൃതര്‍ അംഗീകരിച്ചത്. ഗ്രാമപഞ്ചായത്തിലേക്ക് നല്‍കിയ 323 നാമനിര്‍ദ്ദേശ പത്രികയും തള്ളി. ആകെ 6940 പേരാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത് ഇതില്‍ 6617 പേരാണ് ശരിയായ വിവരങ്ങള്‍ നല്‍കിയത്. ബ്ലോക്ക് പഞ്ചായത്തില്‍ സമര്‍പ്പിച്ച 986 പത്രികയില്‍ ശരിയായ വിവരം ധരിപ്പിച്ച 731 പേരുടെ പത്രിക അംഗീകരിച്ചു. ജില്ലാപഞ്ചയത്തില്‍ ഏഴും മുന്‍സിപ്പാലിറ്റിയില്‍ ഇരുപതും പത്രികകളും തള്ളിയിട്ടുണ്ട്. ജില്ലയില്‍ ആകെ 9309 പേരാണ് പത്രിക സമര്‍പ്പിച്ചത്. സൂക്ഷ്മ പരിശോനയ്ക്ക് ശേഷം അംഗീകരിച്ചത് 8584 എണ്ണം.

Related News from Archive
Editor's Pick