ഹോം » വാരാദ്യം » കവിത

അര്‍ച്ചന

IMG_1406-copyകനിവുകിനിയുമമ്മേ

കനവിലും നിറയുമമ്മേ
കനകാംബരശോഭിനിയാമമ്മേ,
കദനമകറ്റും മൂകാംബികമ്മേ
സൗപര്‍ണികയുടെ
സഞ്ചാരവീഥികളില്‍
സഹസ്രനാമങ്ങള്‍ ഉരുവിടും ഓളങ്ങള്‍
സരളമധുരമാം സംഗീതമൊരുക്കി
സമര്‍പ്പിതാര്‍ച്ചനാ പുഷ്പങ്ങളാല്‍
സായൂജ്യമടയാന്‍ മര്‍മരം മീട്ടി
നിന്‍ ദര്‍ശനമാത്രയില്‍
നിനവിന്റെ നിറുകയില്‍
ഉണ്‍മയും നന്മയും
ഉണര്‍ത്തുപാട്ടായി-അതൊരു
ഉജ്ജ്വല പ്രഭാപൂരംതീര്‍ത്തു
ചൈതന്യവാഹിനി
മുഖനിവാസിനി
നിന്‍ മുഖമധുവെന്‍ ഹൃത്തില്‍
ഇപ്പോഴുമെപ്പോഴും എക്കാലവും
അനന്യമായൊരു സാന്ത്വന മധുകണം
അനര്‍ഗളമായൊരു ശക്തിപ്രഹാഹം-അപ്പോള്‍
അനിതരസാധാരണമൊരാത്മ സംതൃപ്തി
വിരിയുന്നു വിളയുന്നു ദീപ്തമായെന്നും

 

Related News from Archive
Editor's Pick