ഹോം » വാണിജ്യം » 

ബെനല്ലി ടിഎന്‍ടി 600ഐ സൂപ്പര്‍ ബൈക്ക് വിപണിയില്‍

October 18, 2015

DSK-Benelli-TNT600i-(LE)-Maകൊച്ചി: പ്രമുഖ ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് ബ്രാന്‍ഡായ ഡിഎസ്‌കെ ബെനലിയുടെ സുവര്‍ണ നിറത്തിലുള്ള ലിമിറ്റഡ് എഡിഷന്‍ ബൈക്ക് കേരളത്തില്‍ അവതരിപ്പിച്ചു. ഈ ബൈക്ക് രാജ്യത്താകമാനമായി 60 എണ്ണം മാത്രമാണ് അവതരിപ്പിക്കുന്നത്.

ആദ്യമെത്തുന്നവര്‍ക്ക് ആദ്യം എന്ന നിലയ്ക്കാണ് ലഭിക്കുകയെന്ന് ഡിഎസ്‌കെ മോട്ടോവീല്‍സ് ചെയര്‍മാന്‍ ശിരിഷ് കുര്‍ക്കര്‍ണി പറഞ്ഞു. സൂപ്പര്‍ ബൈക്കുകളുടെ ഇന്ത്യയിലെ വിജയമാണ് പ്രത്യേക പതിപ്പ് ഇറക്കുന്നതിന് പ്രേരകമായതെന്നും രാജ്യത്തെ ഏക 600 സിസി സൂപ്പര്‍ ബൈക്കാണിതെന്നും അദേഹം കൂട്ടിചേര്‍ത്തു. 5,68,000 രൂപയാണ് ബൈക്കിന്റെ കൊച്ചിയിലെ എക്‌സ് ഷോറും വില.

Related News from Archive
Editor's Pick