ഹോം » കേരളം » 

ഗാന്ധിദര്‍ശന പുരസ്‌കാരങ്ങള്‍

October 18, 2015

കോട്ടയം: മീഡിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നാലാമത് ഗാന്ധിദര്‍ശന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാമൂഹ്യക്ഷേമ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം ജര്‍മ്മന്‍ സാമൂഹ്യ പ്രവര്‍ത്തക സാന്‍ബ്രിയേടെന്‍ബര്‍ക്കന് സമ്മാനിക്കും.

ദേശീയതലത്തില്‍ വിവിധ മേഖലകളില്‍ നല്‍കിയ മികച്ച സംഭാവനകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍, മണിപ്പൂരി മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ഷര്‍മ്മിള, കുട്ടികളുടെ അവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് കൈലാഷ് സത്യാര്‍ത്ഥി, മൈ ട്രീ ചലഞ്ച് പരിപാടിയിലൂടെ പ്രകൃതി സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ചലച്ചിത്ര നടന്‍ മമ്മൂട്ടി, പ്രവാസി ബിസിനസ് മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന് ഹസ്സന്‍കുഞ്ഞി (ഖത്തര്‍) എന്നിവര്‍ക്കും ഗാന്ധിദര്‍ശന്‍ പുരസ്‌കാരം നല്‍കും.

ജസ്റ്റിസ് ഡി. ശ്രീദേവി ചെയര്‍പേഴ്‌സനും ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍, മാത്യുഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളായ ജൂറി നിര്‍ണ്ണയിച്ച ഗാന്ധിശില്പവും പ്രശസ്തി പത്രവുമടങ്ങിയ പുരസ്‌കാരങ്ങള്‍ ഡിസംബര്‍ ആദ്യവാരം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ നല്‍കും.

Related News from Archive
Editor's Pick