ഹോം » സംസ്കൃതി » 

നവരാത്രി ആഘോഷം ഭാരതത്തില്‍

durga-maaശ്രീരാമന്റെ വിധിപ്രകാരമുള്ള നവരാത്രി വ്രതത്തിലും പൂജയിലും പ്രീതയായ ദേവി പ്രത്യക്ഷയായി ശ്രീരാമനു വരം നല്‍കുകയും തുടര്‍ന്നുള്ള യുദ്ധത്തില്‍ രാവണന്‍ കൊല്ലപ്പെടുകയും ചെയ്തു.

നവരാത്രിയുടെ ഏറ്റവും പ്രധാന ദിനങ്ങള്‍ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എിവയാണ്. ദക്ഷയാഗം മുടക്കുവാനായി ഭദ്രകാളി തിരുവവതാരമെടുത്ത പുണ്യ ദിനമാണ് ദുര്‍ഗ്ഗാഷ്ടമി. ദുര്‍ഗ്ഗാദേവി മഹിഷാസുരനേയും, ശ്രീരാമന്‍ രാവണനെയും, ദേവേന്ദ്രന്‍ വൃത്രാസുരനേയും, മഹാവിഷ്ണു മധു കൈടഭന്മാരേയും നിഗ്രഹിച്ച ദിവസമാണ് വിജയദശമി.

വിരാട രാജ്യം ആക്രമിച്ച കൗരവരെ അര്‍ജ്ജുനന്റെ നേതൃത്വത്തില്‍ പാണ്ഡവര്‍ തോല്പിച്ചതും വിജയദശമിനാളിലാണ്. തിന്മയുടെ മേല്‍ നന്മയുടേയും, അന്ധകാരത്തിനു മേല്‍ പ്രകാശത്തിന്റെയും, അജ്ഞാനത്തിനു മേല്‍ ജ്ഞാനത്തിന്റെയും വിജയം സംഭവിച്ച ദിവസമാകയാലാണ് ഈ ദിനം വിജയദശമി എന്നറിയപ്പെടുന്നത്. വിജയന് (അര്‍ജ്ജുനന്) ജയം ലഭിച്ച ദിനമെന്നും അര്‍ത്ഥമുണ്ട്.

ഭാരതത്തില്‍ എല്ലായിടത്തും നവരാത്രി നാളുകളില്‍ ദേവീ പൂജ നടന്നു വരുന്നു. പക്ഷേ പ്രാദേശികമായ വ്യത്യാസങ്ങള്‍ കാണാം. കേരളത്തില്‍ നവരാത്രി പൂജ വിശിഷ്യാ കുമാരീ പൂജ ആര്‍ഭാടമായി നടന്നു കാണാറില്ല. ഇവിടെ ദേവീ ഭാഗവത നവാഹയജ്ഞങ്ങളും പൂജവെയ്പും, വിദ്യാരംഭവും വിശേഷാല്‍ ചടങ്ങുകളുമേ നടന്നു വരാറുള്ളു

യഥാര്‍ത്ഥ നവരാത്രി പൂജയെന്നത് കുമാരീ പൂജയോടും ദേവീ ഭാഗവത നവാഹത്തോടും ചണ്ഡികായാഗത്തോടും, നവാക്ഷരീ, ദേവീ മാഹാത്മ്യ ജപത്തോടും, ദേവീബിംബ പൂജയോടും, ദേവീ ബിംബ നിമജ്ജനത്തോടും കൂടിയ മഹാപൂജയാണ്. ഉത്തരഭാരതത്തില്‍ ഈ ചടങ്ങുകളോടെയാണു നവരാത്രിയാഘോഷം. ബംഗാളിലെ നവരാത്രി കാളീ പൂജയെന്നും ചണ്ഡീപൂജയെന്നും അറിയപ്പെടുന്നു.

ബംഗാളില്‍ ദേവിയുടെ മണ്ണു കൊണ്ടുള്ള ബിംബങ്ങള്‍ നിര്‍മ്മിച്ച് നവരാത്രി കാലത്ത് വിശേഷാല്‍ ചടങ്ങുകളോടെ പൂജിക്കുന്നു. തുടര്‍ന്ന് പൂജയുടെ ഒടുവില്‍ വിജയദശമി നാളില്‍ ബിംബം നദിയിലോ ജലാശയത്തിലോ ഒഴുക്കുന്നു. തമിഴ്‌നാട്ടില്‍ കൊലുവെയ്‌പോടെയാണ് നവരാത്രി ആഘോഷം. തമിഴ് ബ്രാഹ്മണരുടെ ബൊമ്മക്കൊലു ഒരുക്കലും പൂജയും പ്രസിദ്ധമാണ്. രാവണന്റെ മേല്‍ ശ്രീരാമന്‍ നേടിയ വിജയമായി രാമലീല കൊണ്ടാടിയാണ് ഉത്തരേന്ത്യയിലെ നവരാത്രി ആഘോഷം.
ഫോണ്‍ : 9847335299

Related News from Archive
Editor's Pick