ഹോം » പ്രാദേശികം » കണ്ണൂര്‍ » 

സബ്ജില്ലാ സ്‌കൂള്‍ കലോത്സവം: സംഘാടക സമിതി രൂപീകരിച്ചു

October 17, 2015

കണ്ണൂര്‍: കണ്ണൂര്‍ നോര്‍ത്ത് സബ്ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. സെന്റ് മൈക്കിള്‍സ് ആംഗ്ലോഇന്ത്യന്‍ എച്ച്എസ്എസില്‍ നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.സരള ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പിടിഎ വൈസ് പ്രസിഡന്റ് കെ.ടി.സുധി അദ്ധ്യക്ഷത വഹിച്ചു. ഡിഡിഇ വസന്തന്‍, സ്ഥലം എസ്‌ഐ രാമകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു. കണ്ണൂര്‍ നോര്‍ത്ത് എഇഒ സുനില്‍കുമാര്‍ കലോത്സവ വിശദീകരണം നടത്തി. 250 പേരടങ്ങുന്ന സംഘാടക സമിതിയാണ് രൂപീകരിച്ചത്. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാനായി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് വിനോദ് നാരായണന്‍, ജനറല്‍ കണ്‍വീനറായി ഫാ. ജോണ്‍ ഫ്രാന്‍സിസ്, ട്രഷററായി എഇഒ സുനില്‍കുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു. ഫാ. ടി.ജെ.ഗ്രേഷ്യസ്, ഫാ. ഡൊമിനിക് മാടത്താനിയില്‍, സി.മിഥുന്‍, സി.കെ.മനോജ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick