ഹോം » കേരളം » 

നേതൃത്വത്തിനെതിരെ വീണ്ടും വി.എസ്

October 18, 2015

v.s-achuthanandanകൊച്ചി: പാര്‍ട്ടി നേതൃത്വത്തിനെതിരെ വീണ്ടും വി.എസ്. സി.പി.എം വിമതരുടെ പ്രസിദ്ധീകരണമായ ജനശക്തി ദൈ്വവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ വി.എസ്. പാര്‍ട്ടി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചു. 2006 മുതല്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം തന്നെ ഒതുക്കാന്‍ ശ്രമിക്കുകയാണെന്ന് വി.എസ്. അഭിമുഖത്തില്‍ തുറന്നു പറയുന്നു.

2006 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് നിഷേധിക്കാന്‍ സംസ്ഥാന നേതൃത്വത്തിലെ ചിലര്‍ ഗൂഢാലോചന നടത്തി. ദേശീയ നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്നാണ് പിന്നീട് സീറ്റ് നല്‍കിയത്. വി.എസ് തുറന്നടിക്കുന്നു. പിണറായി വിജയന്റെ നേതൃത്വത്തില്‍ മദനിയെ കൂടെക്കൂട്ടാന്‍ നടന്ന ശ്രമങ്ങളെയും വി.എസ് അഭിമുഖത്തില്‍ വിമര്‍ശിക്കുന്നു.

മദനി ബന്ധം പാര്‍ട്ടിയുടെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചു. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെയും അനുഭാവികളുടേയും ഇടയില്‍ പാര്‍ട്ടിയുടെ വിശ്വാസ്യത നഷ്ടപ്പെടാന്‍ ഇതിടയാക്കി. ഇങ്ങനെയൊക്കെ ചെയ്യുന്ന പാര്‍ട്ടിയാണോ നമ്മുടേത് എന്ന് പലരും സംശയിക്കുന്ന സാഹചര്യം ഉണ്ടായി.

സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടവരും പുറത്തുപോയവരുമാണ് വാരികയുടെ നടത്തിപ്പുകാര്‍. തെരഞ്ഞെടുപ്പ് സമയമായതിനാല്‍ വി.എസിനെതിരെ നടപടിക്കോ വിമര്‍ശനത്തിനോ കഴിയാത്ത അവസ്ഥയിലാണ് പാര്‍ട്ടി നേതൃത്വം.

Related News from Archive
Editor's Pick