ഹോം » പ്രാദേശികം » കണ്ണൂര്‍ » 

സ്ഥാനാര്‍ത്ഥിയുടെ വീട്ടുമുറ്റത്ത് മാലിന്യം നിക്ഷേപിച്ചു

October 17, 2015

പയ്യന്നൂര്‍: മുനിസിപ്പാലിറ്റി 22 വാര്‍ഡ് സ്വതന്ത്ര്യസ്ഥാനാര്‍ ത്ഥിയും എസ്എന്‍ഡിപി കേന്ദ്ര കമ്മിറ്റി അംഗവുമായ എം.അനിതയുടെ വീടിനു നേരേ ആശുപത്രി മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞു.കഴിഞ്ഞ ദിവസം രാത്രി തിരഞ്ഞെടുപ്പ് പ്രചരണ അവലോകനത്തിനായി പ്രവര്‍ത്തകര്‍ വീട്ടില്‍ യോഗം ചേര്‍ന്നിരുന്നു. അതിനു ശേഷം ബൈക്കിലെത്തിയ സംഘം വീട്ടിലേക്ക് മാലിന്യം വലിച്ചെറിയുകയായിരുന്നു. സംഭവത്തില്‍ എസ്എന്‍ഡിപി കൊറ്റി കണ്ണങ്ങാട് ശാഖയോഗം പ്രതിഷേധിച്ചു. പയ്യന്നൂര്‍ പോലീസിലും തിരഞ്ഞെടുപ്പു കമ്മീഷനും പരാതി നല്‍കി.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick