ഹോം » കേരളം » 

ഭാരതീയ വിദ്യാനികേതന്‍ യുവശാസ്ത്രപ്രതിഭാ സംഗമം

October 18, 2015
 ഭാരതീയ വിദ്യാനികേതന്‍ ശാസ്ത്ര പ്രതിഭാ സംഗമം ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരി ഉദ്ഘാടനം ചെയ്യുന്നു

ഭാരതീയ വിദ്യാനികേതന്‍ ശാസ്ത്ര പ്രതിഭാ സംഗമം ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ‘ദ്യുതി 2015’ ന് എളമക്കര സരസ്വതിവിദ്യാനികേതന്‍ പബ്ലിക്ക് സ്‌കൂളില്‍ തുടക്കമായി. ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്‍.ഹരി ഉദ്ഘാടനം ചെയ്തു. ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും സയന്റിഫിക് ടെമ്പര്‍ പ്രാവര്‍ത്തികമാക്കണമെന്ന് യുവ പ്രതിഭകളോട് അദ്ദേഹം പറഞ്ഞു.

ഭാരതീയ വിദ്യാനികേതന്‍ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. ആര്‍. രവീന്ദ്രന്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു. വിദ്യാനികേതന്‍ പൊതുകാര്യദര്‍ശി എ.കെ. ശ്രീധരന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. മേലത്ത് ചന്ദ്രശേഖരന്‍ എഴുതിയ കളരിപ്പയറ്റ് വടക്കേ മലബാറില്‍ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജി.ദേവന്‍, എ.സി. ഗോപിനാഥ്, ഡോ.വിനോദ്കുമാര്‍, പ്രൊഫ.കെ.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick