ഹോം » പ്രാദേശികം » കണ്ണൂര്‍ » 

നാറാത്ത് ഇരിക്കത്തറ ഗുരുസന്നിധിയില്‍ ചൈതന്യാവാഹനം നാളെ

October 17, 2015

നാറാത്ത് : പുണ്യപുരാതനവും ഇരിക്കത്തറ സമാധി സ്ഥാനവുമായ നാറാത്ത് ഗുരുസന്നിധിയില്‍ ചൈതന്യാവാഹനം നാളെ നടക്കും. രാവിലെ 10.30നും 11നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ കരുമാരത്തില്ലത്ത് കെ.എന്‍.നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ചടങ്ങുകള്‍ നടക്കും. അംഗഭംഗം വന്നുപോയ ദേവീ ബിംബം പഴയതില്‍ നിന്ന് പുതിയ ദാരുവിലുള്ള പീഠത്തിലേക്ക് ആവാഹിച്ചെടുക്കുന്നതാണ് ചടങ്ങ്. ഇതോടനുബന്ധിച്ച് 21ന് ഗ്രന്ഥം വെപ്പും, 22ന് ഗ്രന്ഥ പൂജയും 23ന് ഗണപതി പൂജയും ഗ്രന്ഥമെടപ്പും വിദ്യാരംഭവും നടത്തും. നവരാത്രി പൂജകള്‍ക്ക് പടിഞ്ഞിറ്റാട്ടില്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാടും വിദ്യാരംഭത്തിന് കണിയാങ്കണ്ടി നാരായണന്‍ മാസ്റ്ററും നേതൃത്വം നല്‍കും. വിദ്യാരംഭത്തിന് 9995837595 എന്ന നമ്പറില്‍ ബന്ധപ്പെടണം.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick