ഹോം » പ്രാദേശികം » ആലപ്പുഴ » 

കേരളം ഭരിക്കുന്നത് സൂപ്പര്‍ ആട് ആന്റണിമാര്‍

October 18, 2015

ആലപ്പുഴ: കോണ്‍ഗ്രസിലും സിപിഎമ്മിലും ആട് ആന്റണിയേക്കാള്‍ സൂപ്പര്‍ ആട് ആന്റണിമാര്‍ ഉണ്ടെന്നും ഇത്തരക്കാരാണ് മാറിമാറി കേരളം ഭരിക്കുന്നതെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതി നടത്തുന്നത് ഇടതും വലതും സംയുക്തമായാണ്. ജനങ്ങളെ കബളിപ്പിക്കാന്‍ പ്രസ്താവനകളും പ്രകടനങ്ങളും നടത്തും. പിന്നീട് ഒത്തുതീര്‍പ്പിലെത്തി സമരം അവസാനിപ്പിക്കുകയാണ് പതിവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ജനങ്ങള്‍ക്ക് വികസനം വിലക്കപ്പെട്ട കനിയാക്കിയത് കമ്യൂണിസ്റ്റു പാര്‍ട്ടികളാണ്. അവര്‍ക്ക് കൂട്ടുനിന്നവരാണ് കോണ്‍ഗ്രസുകാര്‍. എന്നാല്‍ രാജ്യത്തിന്റെ സമഗ്ര വികസനത്തിന് പദ്ധതികള്‍ തയ്യാറാക്കി പ്രവര്‍ത്തിയില്‍ കൊണ്ടുവന്നുകൊണ്ടിരിക്കുന്നത് ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎ സഖ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. പ്രസംഗത്തിനല്ല പ്രവൃത്തിയിലാണ് നാടിന്റെ പുരോഗതിയെന്ന് മനസിലാക്കിയ ഒരു ഭരണകൂടമാണ് കേന്ദ്രം ഭരിക്കുന്നത്. വികസനത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്ന എന്‍ഡിഎ സഖ്യത്തിന് ജനങ്ങളുടെ പൂര്‍ണ പിന്തുണ ഇതിനോടകം ലഭിച്ചുകഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്പി ബി സംസ്ഥാന ജനറല്‍ സെ ക്രട്ടറി എ.വി. താമരാക്ഷന്‍, കേരളാ കോണ്‍ഗ്രസ് ചെ യര്‍മാന്‍ പി.സി. തോമസ്, ബിജെപി സംസ്ഥാന ൈവസ് പ്രസിഡന്റ് എം.ടി. രമേശ്, കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌കെ.എസ്. രാജന്‍, കേരളാ കോ ണ്‍ഗ്രസ് നാഷണലിസറ്റ് ചെയര്‍മാന്‍ നോബിള്‍ മാത്യു, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ. സോമന്‍, കൊട്ടാരം ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആശാരാജ്, ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related News from Archive
Editor's Pick