ഹോം » കായികം » 

കൊല്‍ക്കത്തയ്ക്ക് ആദ്യ തോല്‍വി

October 18, 2015

പൂനെ: ഐഎസ്എല്ലില്‍ നിലവിലെ ജേതാക്കള്‍ കൊല്‍ക്കത്തയ്ക്ക് ആദ്യ തോല്‍വി. പൂനെ സിറ്റി എഫ്‌സിയോട് മടക്കമില്ലാത്ത ഒരു ഗോളിന് തോറ്റു കൊല്‍ക്കത്ത. ചാമ്പ്യന്മാര്‍ക്ക് സീസണിലെ ആദ്യ തോല്‍വി. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ ജാക്കിചന്ദ് സിങ് നേടിയ ഗോളിലാണ് പൂനെ ജയം കണ്ടത്. കൂടുതല്‍ ഗോള്‍ നേടാന്‍ പൂനെയ്‌ക്കൊ, മടക്കാന്‍ കൊല്‍ക്കത്തയ്‌ക്കോ കഴിഞ്ഞതുമില്ല. ജയത്തോടെ നാലു കളികളില്‍ മൂന്നാം ജയവുമായി ഒമ്പത് പോയിന്റോടെ പൂനെ പട്ടികയില്‍ തലപ്പത്തെത്തി.

വിസില്‍ മുഴങ്ങിയുള്ള ആദ്യ നീക്കം തന്നെ ഗോളില്‍ കലാശിച്ചു. മൈതാനത്തിന്റെ വലതു വശത്തു നിന്ന് കൊല്‍ക്കത്ത ഗോള്‍ മുഖം ലക്ഷ്യമാക്കി വന്ന പന്ത് മികച്ചൊരു വോളിയിലൂടെ ജാക്കിചന്ദ് വലയിലാക്കി. ഈ സീസണിലെ ഏറ്റവും വേഗമേറിയ ഗോള്‍ കൂടിയായി ഇത്.

Related News from Archive
Editor's Pick