ഹോം » പ്രാദേശികം » പത്തനംതിട്ട » 

സിപിഎമ്മില്‍ കലഹം; രാജി തുടരുന്നു

October 18, 2015

പത്തനംതിട്ട: നഗരസഭയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സിപിഎമ്മില്‍ കലാപത്തിന് കാരണമാകുന്നു. ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ അടക്കമുള്ള സിപിഎമ്മിന്റെ പോഷക സംഘടനകളില്‍ ഭാരവാഹികളായിരുന്നവരടക്കം രാജി സമര്‍പ്പിച്ചിരിക്കുകയാണ്. കലഹിച്ച് നില്‍ക്കുന്നവരെ അനുനയപ്പെടുത്താന്‍ ആനത്തലവട്ടം ആനന്ദനടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കള്‍ വരും ദിവസങ്ങളില്‍ പത്തനംതിട്ടയിലെത്തുമെന്നാണ് സൂചന. ഡിവൈഎഫ്‌ഐയുടെ കുമ്പഴ മുന്‍ ഏരിയാ സെക്രട്ടറിയും അനുയായികളുമാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്. നഗരസഭാതെരഞ്ഞെടുപ്പില്‍ ഇയാള്‍ക്കു പറഞ്ഞുവെച്ചിരുന്ന സീറ്റ് നിഷേധിക്കുകയും മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് രാജിയില്‍ കലാശിച്ചത്. ജില്ലയില്‍ വിഎസ്-പിണറായി വിഭാഗങ്ങള്‍ തമ്മിലുള്ള ഗ്രൂപ്പ് പോരാണ് സ്ഥാനാര്‍ത്ഥി നിഷേധത്തിനും രാജിയ്ക്കും പിന്നില്‍. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പിണറായി വിഭാഗം പിടിമുറുക്കുകയും വിഎസ്.വിഭാഗത്തെ അവഗണിക്കുകയുമായിരുന്നുവെന്നും ആക്ഷേപമുണ്ട്. ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട ഏറെപേര്‍ വരും ദിവസങ്ങളില്‍ സിപിഎമ്മില്‍ നിന്ന് രാജിവെയ്ക്കാനൊരുങ്ങുന്നതായും പുറത്തുപോയവര്‍ പറയുന്നു.

പത്തനംതിട്ട - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick