ഹോം » പ്രാദേശികം » ഇടുക്കി » 

വ്യാപാര സ്ഥാപനങ്ങള്‍ പൊളിച്ച സംഭവം; മൂന്നുപേര്‍ പിടിയില്‍

October 17, 2015

അടിമാലി: രാത്രിയുടെ മറവില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബ്ലേഡ്മാഫിയ സംഘം വ്യാപാര സ്ഥാപനങ്ങള്‍ പൊളിച്ച് നീക്കിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. മുരിക്കാശ്ശേരി പൂമാങ്കണ്ടം കാരിപുറത്ത് ജയേഷ് (28), വരിക്കമുണ്ടയില്‍ ടോണി(21), കള്ളിപ്പാറ ചെബ്ലാംകോട്ടില്‍ ജിത്തു എന്നിവരാണ് ഇന്നലെ രാത്രി 7 മണിയോടെ അടിമാലി പോലീസിന്റെ പിടിയിലായത്. അടിമാലി ടൗണില്‍ കാംകോ ജംഗ്ഷനിലാണ് വര്‍ക്ക് ഷോപ്പ് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന നാല് കെട്ടിടങ്ങള്‍ ശനിയാഴ്ച്ച പുലര്‍ച്ചെയാണ് തകര്‍ത്തത്. ബഹളംകേട്ട് എത്തിയ ഹോട്ടല്‍ ഉടമയെ ആക്രമിച്ച ഗുണ്ടാസംഘം ഹോട്ടലുടമയെയും ബന്ധുക്കളെയും തടഞ്ഞുവെക്കുകയും ചെയ്തു. കേസില്‍ മുഖ്യ പ്രതിയും ഗുണ്ടാനേതാവുമായ പ്രഫുലിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി അടിമാലി പോലീസ് പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ച ബൈക്കുകളും മുരിക്കാശ്ശേരിയില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. പൊളിച്ച് നീക്കാന്‍ ഉപയോഗിച്ച വാടകയ്ക്ക് എടുത്ത തമിഴ് രജിസ്‌ട്രേഷന്‍ ജെസിബിയും കസ്റ്റടിയില്‍ എടുത്തു.

Related News from Archive
Editor's Pick