ഹോം » പ്രാദേശികം » തിരുവനന്തപുരം » 

അനന്തന്‍കാട് പദ്ധതി സമര്‍പ്പിച്ചു

October 18, 2015
ഔഷധസസ്യബോര്‍ഡും ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും സംയുക്തമായി നടപ്പാക്കുന്ന അനന്തന്‍കാട് പദ്ധതി ക്ഷേത്രപരിസരത്ത് ദേവസ്വംമന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിക്കുന്നു

ഔഷധസസ്യബോര്‍ഡും ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും സംയുക്തമായി നടപ്പാക്കുന്ന അനന്തന്‍കാട് പദ്ധതി ക്ഷേത്രപരിസരത്ത് ദേവസ്വംമന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിക്കുന്നു

തിരുവനന്തപുരം: സംസ്ഥാന ഔഷധ സസ്യബോര്‍ഡും ശ്രീപത്മനാഭസ്വാമി ക്ഷേത്രവും സംയുക്തമായി നടപ്പാക്കുന്ന അനന്തന്‍കാട് പദ്ധതി സമര്‍പ്പണത്തിന്റെ ഉദ്ഘാടനം തിരുവിതാംകൂര്‍ കൊട്ടാരത്തിന്റെ പ്രതിനിധിയായ അവിട്ടം തിരുനാള്‍ ആദിത്യവര്‍മയുടെ സാന്നിദ്ധ്യത്തില്‍ ദേവസ്വംമന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിച്ചു.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രപരിസരത്ത് തുളസി തൈകള്‍ നട്ടുകൊണ്ടും തുളസിക്കതിരുകള്‍ ശ്രീപദ്മനാഭസ്വാമിക്ക് സമര്‍പ്പിച്ചുകൊണ്ടുമാണ് പദ്ധതി സമര്‍പ്പണം നടത്തിയത്.
സംസ്ഥാന ആയുഷ് സെക്രട്ടറി ഡോ എം. ബീന, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ്‌കുമാര്‍, ഔഷധസസ്യ ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ആഫീസര്‍ കെ.ജി. ശ്രീകുമാര്‍, ജി. സുരേഷ്‌കുമാര്‍, ഡോ ടി. ശിവദാസ്, ഡോ ടി.ടി. കൃഷ്ണകുമാര്‍, കെ. രാധാകൃഷ്ണന്‍, സതീശ്, ഔഷധ സസ്യബോര്‍ഡിലെ ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related News from Archive
Editor's Pick