ഹോം » ഭാരതം » 

രണ്ടര വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ സംഭവം: രണ്ട് പേര്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്
October 18, 2015

CHILD-RAPEന്യൂദല്‍ഹി: പടിഞ്ഞാറന്‍ ദല്‍ഹിയില്‍ രണ്ടര വയസ്സുകാരിയെ  മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉച്ചയോടെ പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു.

വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. നംഗലോയിയില്‍ വീടിനു പുറത്തു നില്‍ക്കുകയായിരുന്ന കുഞ്ഞിനെ  ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് സമീപവാസികള്‍ നടത്തിയ തെരച്ചിലില്‍ അടുത്തുള്ള പാര്‍ക്കില്‍ നിന്നും കുട്ടിയ ഗുരുതരപരിക്കുകളോടെ കണ്ടെത്തുകയായിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യം സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതില്‍ നിന്നാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടാന്‍ സാധിച്ചത്.

സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick