ഹോം » കേരളം » 

സ്ത്രീവിരുദ്ധ പരാമർശം; ചെറിയാൻ ഫിലിപ്പ് വിവാദത്തിൽ

October 18, 2015

cherianതിരുവനന്തപുരം:  സ്ത്രിവിരുദ്ധ പരാമർശവുമായി സിപിഎം സഹയാത്രികൻ ചെറിയാൻ ഫിലിപ്പിന്റെ ഫേയിസ്ബുക്ക് പോസ്റ്റ് വിവാദമായി. വനിതകൾക്ക് കോൺഗ്രസിൽ സീറ്റ് കിട്ടിയതിനെക്കുറിച്ചാണ് ദുഃസ്സൂചനയുള്ള പരാമർശം.

‘യൂത്ത് കോൺഗ്രസുകാരുടെ ഉടുപ്പഴിക്കൽ സമരം മാതൃകാപരമായ ഒരു സമര മാർഗമാണ്. ഈ സമരം രഹസ്യമായി നടത്തിയ വനിതകൾക്കെല്ലാം പണ്ട്  കോൺഗ്രസിൽ സീറ്റ് കിട്ടിയിട്ടുണ്‌ടെന്ന്’ ചെറിയാൻ ഫിലിപ്പ് ഫെയിസ്ബുക്കിൽ ആക്ഷേപിച്ചു.

കോൺഗ്രസിൽ സീറ്റ് കിട്ടിയതിനെക്കുറിച്ചായിരുന്നു പരാമർശമെങ്കിലും സ്ത്രീകളെ മൊത്തം അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick