ഹോം » കേരളം » 

മറയൂരില്‍ കടത്താന്‍ ശ്രമിച്ച 50 കിലോ ചന്ദനം പിടികൂടി, മൂന്ന് പേര്‍ പിടിയില്‍

വെബ് ഡെസ്‌ക്
October 18, 2015

chandhana-mazhaമറയൂര്‍: മറയൂരില്‍ 50 കിലോ  ചന്ദനവുമായി മൂന്നുപേര്‍ പിടിയില്‍. നൂറുവീട് സ്വദേശികളായ സുരേഷ്, രാജ, മാസില്ലാമണി എന്നിവരാണ് പിടിയിലായത്. കാറില്‍ കടത്താന്‍ ശ്രമിച്ച 20 കിലോ ചന്ദനവും വനത്തില്‍ ഒളിപ്പിച്ച 30 കിലോയുമാണ് പിടികൂടിയത്.

മറയൂരില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് കടത്താനായിരുന്നു ശ്രമം.പ്രദേശത്ത് സ്ഥിരമായി ചന്ദനം വെട്ടിക്കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick