ഹോം » പ്രാദേശികം » മലപ്പുറം » 

ലീഗ് സര്‍വീസ് സംഘടനകളും ബിഎല്‍ഒമാരും ഒത്തുകളിച്ചു; നിലമ്പൂരില്‍ വ്യാപക കള്ളവോട്ടുകള്‍

October 18, 2015

നിലമ്പൂര്‍: നഗരസഭയില്‍ വ്യാപക കള്ളവോട്ടുകളെന്ന് പരാതി.
മുസ്ലീം ലീഗ്-കോണ്‍ഗ്രസ് നേതാക്കന്മാരുടെ ആശീര്‍വാദത്തോടെ സര്‍വീസ് സംഘടനകളും ബിഎല്‍ഒമാരും ഒത്തുകളിച്ച് നൂറുകണക്കിന് കള്ളവോട്ടുകളാണ് ഉണ്ടാക്കിയിരിക്കുന്നുത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജോലി തേടിയെത്തിയ അന്യജില്ലക്കാരും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് നിലവില്‍ രണ്ട് സ്ഥലത്തും വോട്ടുണ്ട്. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും പ്രദേശിക ജില്ലാ സംസ്ഥാന നേതാക്കളുടെ കത്തിന്റെ അടിസ്ഥാനത്തിലും വോട്ടര്‍ പട്ടികയില്‍ ഇടംനേടിയവരുണ്ട്.
ഇപ്പോള്‍ ജോലിയിലിരിക്കുന്ന എന്‍ജിഒ അസോസിയേഷന്‍ ലീഗ് സംഘടനയായ എസ്ഇയുവിന്റെയും മറ്റ് പ്രവര്‍ത്തകരുടെയും വളരെ സംഘടിതമായ നീക്കം ഇതിന് പിന്നിലുണ്ട്. ലീഗ് അനുഭാവികളായ ബിഎല്‍ഒമാരാണ് ഏറ്റവും കൂടുതല്‍. ഇവരെ സ്വാധീനിച്ചാണ് കഴിഞ്ഞ 20 വര്‍ഷമായി സ്ഥിര താമസക്കാരാണെന്നും മറ്റും കാണിച്ച് അതാത് വാര്‍ഡ് കൗണ്‍സിലര്‍മാര്‍ കള്ളവോട്ടുകള്‍ ഉണ്ടാക്കിയിട്ടുള്ളത്. ആധികാരിക രേഖകളൊന്നും പരിശോധിക്കാതെയാണ് ഇത്തരക്കാരുടെ പേര് ചേര്‍ത്തിട്ടുള്ളത്.

Related News from Archive
Editor's Pick