ഹോം » ഭാരതം » 

സര്‍ക്കാരിന് ഭീഷണിയില്ല, അഞ്ച് വര്‍ഷംപൂര്‍ത്തീകരിക്കും: ഫഡ്‌നവിസ്

വെബ് ഡെസ്‌ക്
October 18, 2015

Fadnavisമുംബൈ: മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന സര്‍ക്കാരിന് യാതൊരു ഭീഷണിയുമില്ലെന്നും അഞ്ചുവര്‍ഷം പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു. ശിവസേന സര്‍ക്കാരിന്റെ ഭാഗമാണെന്നും അവര്‍ പിന്തുണ പിന്‍വലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്തദിവസങ്ങളിലുണ്ടായ ശിവസേനയുടെ പ്രസ്താവനകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എതെങ്കിലും തരത്തിലുള്ള ഗുരുതരമായ സാഹചര്യം ഇപ്പോള്‍ നിലവിലില്ല.

ഈയാഴ്ച നടന്ന മന്ത്രിസഭയോഗങ്ങളില്‍ അവര്‍ പങ്കെടുക്കുകയുണ്ടായി. അനൗപചാരികമായി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഒക്‌ടോബര്‍ 22ന് ശിവസേന മുംബൈയില്‍ ദസററാലി നടത്തുന്നുണ്ട്. അതാണ് ശിവസേന പിന്തുണ പിന്‍വലിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പരക്കാന്‍ കാരണം.

Related News from Archive
Editor's Pick