ഹോം » ഭാരതം » 

നേപ്പാള്‍ ഉപപ്രധാനമന്ത്രി ത്രിദിന സന്ദര്‍ശനത്തിന് ഭാരതത്തില്‍

വെബ് ഡെസ്‌ക്
October 18, 2015

KAMAL-THAPPAന്യൂദല്‍ഹി: നേപ്പാള്‍ ഉപപ്രധാനമന്ത്രി കമല്‍ താപ്പ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഭാരതത്തിലെത്തി. മൂന്നംഗ പ്രതിനിധിസംഘത്തിനൊപ്പമാണ് അദ്ദേഹം ന്യൂദല്‍ഹിയില്‍ എത്തിയിരിക്കുന്നത്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായും കൂടിക്കാഴ്ച നടത്തിയ അദ്ദേഹം നേപ്പാളിലെ ഭരണഘടനാ സ്തംഭനവും മറ്റ് സംഭവവികാസങ്ങളെക്കുറിച്ചും ചര്‍ച്ചനടത്തി.

നേപ്പാളില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ ഭാരത സന്ദര്‍ശനമാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നുള്ള ശുഭാപ്തി വിശ്വാസം താപ്പ പ്രകടിപ്പിച്ചു. താപ്പയുടെ സന്ദര്‍ശനം ഭാരതവും നേപ്പാളും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യുവാനുള്ള വേദിയാണെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick