ഹോം » പ്രാദേശികം » ആലപ്പുഴ » 

ജില്ലാ ഗ്രാമീണ കായികമേള 21നും 25നും

October 19, 2015

ആലപ്പുഴ: കേന്ദ്ര യുവജനകാര്യ– കായിക മന്ത്രാലയത്തിന്റെയും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ജില്ലാ ഗ്രാമീണ കായികമേള 21, 25 തീയതികളില്‍ നടക്കും. 21നു ഫുട്‌ബോള്‍, കബഡി, ഖോ–ഖോ, ഹാന്‍ഡ് ബോള്‍ എന്നീ മല്‍സരങ്ങള്‍ തുമ്പോളി സെന്റ് തോമസ് സ്‌കൂള്‍ ഗ്രൗണ്ടിലും ബാസ്‌കറ്റ്‌ബോള്‍, ടേബിള്‍ ടെന്നിസ് മല്‍സരങ്ങള്‍ വൈഎംസിഎയിലും വോളിബോള്‍ ചാരമംഗലം പ്രോഗ്രസീവ് ക്ലബ്ബിലും ജുഡോ ചാരുംമൂട് എപിഎം എല്‍പി സ്‌കൂളിലും നടക്കും, അത്‌ലറ്റിക് മല്‍സരങ്ങള്‍ 25നു ചാരമംഗലം ഡിവിഎച്ച് എസ്എസ് ഗ്രൗണ്ടില്‍ നടക്കും. മല്‍സരാര്‍ഥികള്‍ രാവിലെ 8.30ന് അതതു കേന്ദ്രങ്ങളില്‍ എത്തണമെന്നു കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.

Related News from Archive
Editor's Pick