ഇരുവൃക്കകളും തകരാറിലായ യുവതി കാരുണ്യം തേടുന്നു

Saturday 2 July 2011 10:24 am IST

ചെന്ത്രാപ്പിന്നി : രോഗം ബാധിച്ച്‌ ഇരുവൃക്കകളും തകരാറിലായ 26കാരി ഉദാരമതികളുടെ സഹായം തേടുന്നു. മാസങ്ങളായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസ്‌ നടത്തി ജീവന്‍ നിലനിര്‍ത്തുന്ന ശ്രീനാരായണപുരം ആമണ്ടൂര്‍ സ്വദേശി ശശിധരന്റേയും നിര്‍മലയുടേയും ഇളയമകള്‍ സുനിതയാണ്‌ കാരുണ്യം തേടുന്നത്‌.
സര്‍ക്കാര്‍ സഹായത്താല്‍ നിര്‍മ്മിച്ച കൊച്ചുവീട്ടില്‍ താമസിക്കുന്ന സുനിതയുടെ പിതാവ്‌ മരംവെട്ട്‌ തൊഴിലാളിയാണ്‌. ഉദാരമതികളുടെ സഹായത്താലാണ്‌ ഇപ്പോള്‍ ചികിത്സ നടന്നുകൊണ്ടിരിക്കുന്നത്‌. വൃക്കമാറ്റിവെച്ചാല്‍ സുനിതയെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവാരന്‍ സാധിക്കുമെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു.
ബ്യൂട്ടീഷന്‍ പരിശീലനം നേടിയ സുനിത ഇപ്പോള്‍ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന്‌ ജോലിക്ക്‌ പോകുന്നില്ല. ആറുലക്ഷത്തിലധികം രൂപ ചികിത്സക്കും വൃക്ക മറ്റീവ്ക്കാനും വേണ്ടിവരും. ശശിധരനും മകനും അദ്ധ്വാനിച്ച്‌ ലഭിക്കുന്ന തുകകൊണ്ട്‌ സുനിതയുടെ ചികിത്സക്കായി ഉപയോഗിക്കുകയാണ്‌. സുനിതയുടെ ചികിത്സാ സഹായത്തിനായി നാട്ടുകാര്‍ സഹായനിധി രൂപീകരിച്ചു. ആല സര്‍വീസ്‌ സഹകരണബാങ്കില്‍ 981-എ നമ്പറില്‍ എക്കൗണ്ട്‌ തുറന്നിട്ടുണ്ട്‌. ഉദാരമതികള്‍ സഹായിക്കണമെന്ന്‌ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.