ഹോം » പ്രാദേശികം » പത്തനംതിട്ട » 

ബി ജെ പി സ്ഥാനാര്‍ത്ഥികളുടെ ബോര്‍ഡും പോസ്റ്ററുകളും നശിപ്പിച്ചു

October 19, 2015

പന്തളം: ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രചരണ ബോര്‍ഡും പോസ്റ്ററുകളും നശിപ്പിച്ചനിലയില്‍.
പന്തളം നഗരസഭയിലെ 27,28,11 എന്നീ ഡിവിഷനുകളിലെ ബി ജെ പി സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളും ബോര്‍ഡുകളും ആണ് ശനിയാഴ്ച രാത്രിയില്‍ നശിപ്പിച്ചത്. പന്തളം നഗരസഭയില്‍ ത്രികോണ മത്സരം നടക്കുന്ന സുഭാഷ്,രാജലക്ഷ്മി,അജിത്ത് എന്നിവര്‍ മത്സരിക്കുന്ന വാര്‍ഡുകളില്‍ ആണ് പോസ്റ്ററുകളും ബോര്‍ഡുകളും നശിപ്പിച്ചത്.തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പ്രചരണം തുടങ്ങിയപ്പോള്‍ തന്നെ പരാജയ ഭീതി കണ്ടുതുടങ്ങിയതനാല്‍ ആണ് അക്രമങ്ങള്‍ നടത്തിയതെന്ന് സംശയിക്കുന്നു.ശനിയാഴ്ച രാത്രി 2 മണി വരെ ഈ പ്രദേശങ്ങളില്‍ ബി ജെ പി പ്രവര്‍ത്തകര്‍ പ്രചാരണങ്ങളുമായി ഉണ്ടായിരുന്നു.ഇതിനു ശേഷമാണ് അക്രമങ്ങള്‍ നടന്നിരിക്കുന്നത്.മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യവിരുദ്ധര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് പന്തളം പോലീസിനും ഇലക്ഷന്‍ കമ്മീഷനും പരാതി നല്‍കി.പന്തളം നഗരസഭ പരിധിയിലെ വാര്‍ഡുകളില്‍ നടന്ന അക്രമങ്ങളില്‍ ബി ജെ പി മുനിസിപ്പല്‍ കമ്മറ്റി പ്രതിഷേധിച്ചു.പ്രസിഡന്റ് ഉദയചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ യോഗം അടൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ബി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.മുനിസിപ്പല്‍ കമ്മറ്റി ജനറല്‍സെക്രട്ടറി എം ബി ബിനുകുമാര്‍,സെക്രട്ടറി ജി അരുണ്‍കുമാര്‍,അനീഷ് കുരമ്പാല എന്നിവര്‍ സംസാരിച്ചു.

പത്തനംതിട്ട - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick