ഹോം » പ്രാദേശികം » പത്തനംതിട്ട » 

ബി ജെ പി തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍

October 18, 2015

പന്തളം: പന്തളം നഗരസഭയിലെ 28-ാം ഡിവിഷനില്‍ ബി ജെ പി തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടന്നു.ഇലക്ഷന്‍ മാനെജ്‌മെന്റെ് കമ്മറ്റി അംഗം ആര്‍ വിഷ്ണുരാജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ അടൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ബി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.
ബി ജെ പി പഞ്ചായത്ത് ജനറല്‍സെക്രട്ടറി എം ബി ബിനുകുമാര്‍,സ്ഥാനാര്‍ഥി രാജലക്ഷ്മി,അജീഷ്‌കൃഷ്ണന്‍,ശ്രീജിത്ത് കുമാര്‍,രാധാകൃഷ്ണന്‍ നായര്‍ പാഞ്ചജന്യം,കെ സി വിജയമോഹനന്‍ എന്നിവര്‍ സംസാരിച്ചു.കണ്‍വന്‍ഷനില്‍ ഇലക്ഷന്‍ പ്രവര്‍ത്തനത്തിനായി 51 അംഗ കമ്മറ്റി എടുത്ത് പ്രവര്‍ത്തനം ആരംഭിച്ചു.പന്തളം വിജയകുമാര്‍(പ്രസിഡന്റ്),രാധാകൃഷ്ണന്‍നായര്‍ പാഞ്ചജന്യം,
ജ്യോതികുമാര്‍ കാവിന്റെ കിഴക്കേതില്‍,രവീന്ദ്രന്‍ (വൈസ് പ്രസിഡന്റ്)അജീഷ് കൃഷ്ണന്‍(ജനറല്‍ കണ്‍വീനര്‍)ശ്രീജിത്ത് കുമാര്‍(ജോയിന്‍ കണ്‍വീനര്‍)രാഹുല്‍ സുരേഷ്(പ്രചരണ വിഭാഗം കണ്‍വീനര്‍),ശോഭാകുമാരി,രമദേവി എം വി,ഉഷാകുമാരി,വിജി സുരേഷ്,ബിന്ദു രാജേന്ദ്രന്‍(വനിതാ സ്‌ക്വാഡ് കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.

പത്തനംതിട്ട - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick