ഹോം » കായികം » 

സിന്ധുവിന് ഫൈനലില്‍ തോല്‍വി

October 18, 2015

sindhuകോപന്‍ഹേഗന്‍: ഡെന്‍മാര്‍ക്ക് സൂപ്പര്‍ സീരിസ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം പി.വി. സിന്ധുവിന്റെ സ്വപ്‌നതുല്യമായ പടയോട്ടത്തിന് ഫൈനലില്‍ അവസാനം. ഒളിംപിക് ചാമ്പ്യന്‍ ചൈനയുടെ ലീ സുറേയിയോട് തുടര്‍ച്ചയായ ഗെയിമില്‍ തോറ്റ് കിരീടം അടിയറ വച്ചു സിന്ധു, സ്‌കോര്‍: 21-19, 21-12.

ലോക ഒന്നാം നമ്പര്‍ കരോലിന മരീനെ സെമിയില്‍ കീഴടക്കിയ പോരാട്ടവീര്യം ഫൈനലില്‍ പുറത്തെടുക്കാനായില്ല സിന്ധുവിന്. ആദ്യ ഗെയിമില്‍ മാത്രമാണ് ഇന്ത്യന്‍ താരത്തിന് സുറേയിയെ വെല്ലുവിളിക്കാനായത്. മത്സരം 47 മിനിറ്റില്‍ അവസാനിച്ചു.

Related News from Archive
Editor's Pick